ദുരിതാശ്വാസ കേന്ദ്രത്തില്‍ ഭക്ഷ്യകിറ്റുകളുമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ ദുരിതാശ്വാസ കേന്ദ്രത്തില്‍ ഭക്ഷ്യകിറ്റുകളുമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍. പ്രളയ ബാധിതര്‍ക്കായി ആളൂര്‍ സെന്റ് ജോസഫ് എല്‍.പി സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്. വെള്ളക്കെട്ട് ഒഴിവായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പ് അവസാനിപ്പിച്ച് ക്യാമ്പില്‍ നിന്ന് തിരികെ പോകുന്നവര്‍ക്കാണ് എന്‍.എസ്.എസ് 190, 191 യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഭക്ഷ്യക്കറ്റ് വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍ എ ബാലചന്ദ്രന്‍, പഞ്ചായത്തംഗം പി കെ അസീസ്, പഞ്ചായത്ത് സെക്രട്ടറി നരേന്ദ്രനാഥ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിഞ്ചു ജേക്കബ്, ശ്രീകൃഷ്ണ കോളേജ് എന്‍.എസ്.എസ്. പ്രോഗ്രം ഓഫീസര്‍ ഡോ.സുരേഷ്. വി നമ്പൂതിരി, ക്യാമ്പ് ചാര്‍ജ് ഓഫീസര്‍ അബീഷ്, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.