‘കദളീവനം’ പദ്ധതി ഉദ്ഘാടനം നടത്തി

ഗുരുവായൂര്‍ നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിഭാവനം ചെയ്ത കദളീവനം കദളി വാഴ കൃഷിയുടെ നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം സെന്റ് ആന്റണീസ് സി.യു.പി സ്‌കൂളില്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് നിര്‍വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ.എം ഷഫീര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു അജിത് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ അജിത ദിനേശന്‍, കൗണ്‍സിലര്‍ പി കെ നൗഫല്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നോയല്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഷൈനി മരിയ, അസിസ്റ്റന്റ് എന്‍ജിനീയര്‍ അഭി എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും ഉല്‍പാദന മേഖലയില്‍ സ്വയം പര്യാപ്തത നേടുന്നതിനും വേണ്ടിയാണ് കദളീവനം പദ്ധതി നടപ്പിസാക്കുന്നത്. വാര്‍ഷിക പദ്ധതിയില്‍ 2 ലക്ഷം രൂപ വകയിരുത്തി 25 ക്ലസ്റ്ററുകളില്‍, 5000 കദളി വാഴകളാണ് കൃഷിക്കായി ഒരുക്കിയിരിക്കുന്നത്.

ADVERTISEMENT