ബൈക്കില്‍ മയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ മരിച്ചു. വടക്കേക്കാട് കൊച്ചനൂര്‍ എട്ടാന്തറയില്‍ താമസിക്കുന്ന പൂളന്തറക്കല്‍ അബ്ദുല്‍ സലാം (60) ആണ് മരിച്ചത്. റോഡിന് കുറുകെ പറന്ന മയില്‍ അബ്ദുസ്സലാം സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.
Home Bureaus Punnayurkulam ബൈക്കില്‍ മയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ മരിച്ചു