ഓട്ട മത്സരത്തില്‍ ഇരട്ട സ്വര്‍ണ്ണം സ്വന്തമാക്കി പി പി ആന്‍

 

തൃശ്ശൂര്‍ റവന്യു ജില്ല കായിക മേള; ഓട്ട മത്സരത്തില്‍ പി പി ആന്‍ ഇരട്ട സ്വര്‍ണ്ണം സ്വന്തമാക്കി. 3000 മീറ്റര്‍, 1500 മീറ്റര്‍ ജൂനിയര്‍ ഗേള്‍സ് ഓട്ട മത്സരത്തില്‍ ആന്‍ സ്വര്‍ണ്ണം നേടിയത്. തൃശ്ശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ 10 -ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. 800 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനവും നേടി.
4 വര്‍ഷത്തോളമായി കായികാധ്യാപകന്‍ ടി.വി ആന്റോയുടെ കീഴിലായിരുന്നു പരിശീലനം. പറവട്ടാനി പുളിക്കല്‍ വീട്ടില്‍ പ്രശാന്ത് ആന്റണി ശാരിക ദമ്പതികളുടെ മകളാണ്.

ADVERTISEMENT