പുന്നത്തൂര്‍ -കോട്ടപ്പടി അങ്ങാടി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം എന്‍. കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ഓവര്‍സിയര്‍ വി.എ ആകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ 32, 35,36 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന കോട്ടപ്പടി പള്ളി -പുന്നത്തൂര്‍ റോഡിനെ 52.70 ലക്ഷം രൂപ അടങ്കല്‍ തുക ഉപയോഗിച്ചാണ് നവീകരിക്കുന്നത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശൈലജസുതന്‍, മുന്‍ വൈസ് ചെയര്‍മാന്‍ കെ.പി വിനോദ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബിബിത മോഹനന്‍ സ്വാഗതവും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എ.എസ് മനോജ് നന്ദിയും പറഞ്ഞു.