കുണ്ടന്നൂര്‍ ചുങ്കം തലശേരി പാതയില്‍ വന്‍തോതില്‍ ശുചിമുറി മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തി. തൃക്കണപതിയാരം ഇറക്കം മുതല്‍ ചിറ്റണ്ടകയറ്റം വരെയുള്ള റോഡരികിലെ ജലസ്രോതസുകളും പാടശേഖരങ്ങളിലുമാണ് കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്. പരിസരവാസികളും വഴിയോര കച്ചവടക്കാരും ദുര്‍ഗന്ധം മൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഇത്തരത്തില്‍ മാലിന്യം തള്ളുന്നത് പതിവായ സാഹചര്യത്തില്‍ പോലീസ് പട്രോളിംഗ് കര്‍ശനമാക്കണമെന്നും പഞ്ചായത്തധികൃതര്‍ വേണ്ട നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.