27.4 C
Kunnamkulam
Thursday, September 17, 2026
Home CCTV Desk രാമ രാജാവ് അക്കികാവിന്റെ മണ്ണില്‍ പൂരവിസ്മയം തീര്‍ക്കും

രാമ രാജാവ് അക്കികാവിന്റെ മണ്ണില്‍ പൂരവിസ്മയം തീര്‍ക്കും

276

രാമ രാജാവ് അക്കികാവിന്റെ മണ്ണില്‍ പൂരവിസ്മയം തീര്‍ക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോര്‍ഡ് ഏക്കത്തുക. 13, 56,000 രൂപയ്ക്ക് ഏക്കത്തിനടുത്താണ് അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂര്‍ ദേശം പൂരാഘോഷകമ്മിറ്റി രാമനെ പുരത്തിനെത്തിക്കുന്നത്. കഴിഞ്ഞവര്‍ഷം ചാലിശ്ശേരി പൂരത്തിന് 13, 33333 രൂപയ്ക്ക് ചാലിശ്ശേരി പടിഞ്ഞാറെമുക്ക് പൂരാഘോഷ കമ്മിറ്റി രാമചന്ദ്രനെ ഏക്കത്തിനടുത്ത് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഈ റെക്കോര്‍ഡ് ആണ് ഇപ്പോള്‍ കൊങ്ങണൂര്‍ ദേശം മറികടന്നിട്ടുള്ളത് – ഫെബ്രുവരി ഏഴിനാണ് അക്കികാവ് പൂരം. ഈ ആഴ്ചയില്‍ തന്നെ ചീരംകുളം പൂരം വരുന്നതിനാല്‍ ചീരംകുളം പൂരത്തിലെ ചെമ്മണൂര്‍ ഗ്രാമം പൂരാഘോഷ കമ്മിറ്റിയാണ് കൊങ്ങണൂര്‍ ദേശത്തിനൊപ്പം ആനയെ ലേലത്തിന് എടുക്കാന്‍ മത്സരിച്ചത്. രാവിലെ തെച്ചിക്കോട്ടുകാവ് ക്ഷേത്ര ഓഫീസിലാണ് ലേലം നടന്നത്.

ADVERTISEMENT
error: Content is protected !!