ഓപ്പറേഷന് സൗന്ദര്യയ്ക്കെതിരെ വ്യാപാരികള്‍ രംഗത്ത്. കടകളില്‍ പരിശോധന നടത്തി സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ടാര്‍ഗറ്റ് തികയ്ക്കാനാണു ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ദേവസ്യ മേച്ചേരി ആരോപിച്ചു.സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഗുണ നിലവാരം പരിശോധിക്കാന്‍ വ്യാപാരികള്‍ക്ക് സംവിധാനം ഇല്ല. ഇത്തരം വസ്തുക്കളുടെ ഉത്പാദനകേന്ദ്രങ്ങളിലാണ് പരിശോധന നടത്തേണ്ടത്. വില്ക്കാന് പാടില്ലാത്ത ഉത്പന്നങ്ങള്‍ ഏതെല്ലാമാണെന്ന് അധികൃതര്‍ അറിയിക്കണം. ഓപ്പറേഷന് സൗന്ദര്യയുടെ പേരില്‍ വ്യാപാരികള്‍ക്കെതിരായ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.



