തൃശ്ശൂര്‍ ചിയ്യാരം ചേതന കോളേജ് ഓഫ് മീഡിയ ആന്‍ഡ് പെര്‍ഫോമിങ് ആര്‍ട്‌സിന്റെ ആനുവല്‍ ഫെസ്റ്റായ ‘വിവിധ് 2026’ ഡിസംബര്‍ 3,4 തീയതികളിലായി ചിയ്യാരം കോളേജ് ക്യാമ്പസ്സില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിവിധ ഡിപ്പാര്‍ട്‌മെന്റുകള്‍ സംഘടിപ്പിക്കുന്ന മീഡിയ ആന്‍ഡ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, ചതുരം, ഡോക്യൂമെന്റഡറി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ഡിഗ്രീ ഫിലിം ഷോ എന്നിവയാണ് ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. 1000 മുതല്‍ 10,000 രൂപ വരെ സമ്മാനതുകയുള്ള നിരവധി ഇന്റര്‍ കോളേജ് മത്സരങ്ങള്‍ ഫെസ്റ്റില്‍ അരങ്ങേറും.മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി ബ്രോഷറിലെ ക്യു ആര്‍ കോഡ് വഴി രജിസ്റ്റര്‍ ചെയ്യാമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ സൂര്യ സോമന്‍, ഫാദര്‍ ബെന്നി ബെനഡിക്റ്റ്,ഫിന്നി ജോസഫ്, പ്രണവ് കെ സജീവ്,അര്‍ജുന്‍ പി കൃഷ്ണ എന്നിവര്‍ അറിയിച്ചു.



