33.3 C
Kunnamkulam
Friday, November 27, 2026
Home Bureaus Chavakkad ചാവക്കാട് ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം; പീച്ചി ഡാമിലേക്കും വനഗവേഷണ കേന്ദ്രത്തിലേക്കും പഠനയാത്ര നടത്തി

ചാവക്കാട് ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം; പീച്ചി ഡാമിലേക്കും വനഗവേഷണ കേന്ദ്രത്തിലേക്കും പഠനയാത്ര നടത്തി

10

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം വിദ്യാര്‍ഥികള്‍ക്കായി പീച്ചി വനഗവേഷണ കേന്ദ്രത്തിലേക്കും,പീച്ചി ഡാമിലേക്കും ഏകദിന പഠനയാത്ര സംഘടിപ്പിച്ചു. യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് നേടിയവരില്‍ നിന്ന് പരീക്ഷാഭവന്‍ തെരഞ്ഞെടുത്ത വടക്കാഞ്ചേരി, കുന്നംകുളം, ചാവക്കാട്, മുല്ലശ്ശേരി, വലപ്പാട് ഉപജില്ലകളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.വനഗവേഷണ കേന്ദ്രത്തിലെ സീഡ് സെന്റര്‍ മ്യൂസിയം, ജര്‍മിനേഷന്‍ റൂം, ഇന്ത്യയിലെ ആദ്യ തുറന്ന ചിത്രശലഭോദ്യാനം, ഫോറസ്റ്റ് എന്റമോളജി മ്യൂസിയം, വൈല്‍ഡ് ലൈഫ് മ്യൂസിയം എന്നിവ വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു. വിത്തുകളുടെ സംരക്ഷണവും മുളപ്പിക്കല്‍ രീതികളും നേരിട്ട് മനസ്സിലാക്കിയ വിദ്യാര്‍ഥികള്‍ വിവിധ ഷഡ്പദങ്ങളുടെയും ജീവജാലങ്ങളുടെയും ശേഖരത്തിലൂടെ ജൈവവൈവിധ്യത്തെക്കുറിച്ചും അറിവ് നേടി.ചീഫ് സയന്റിസ്റ്റ് ഡോ. ടി.വി. സജീവ് വിദ്യാര്‍ഥികളുമായി സംവദിച്ചു. നിസാദ് അഹമ്മദ്, സ്‌നേഹ ഷിജു, കെ. നിഖില എന്നിവര്‍ ക്ലാസുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കി. ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം കോഡിനേറ്റര്‍ എം.വി. പ്രഷോബ്, അധ്യാപകരായ പി.സി. ശ്രീജ, ഇ.ബി. വിനില, പി.കെ. നഷിമ, കെ. റിന്‍സി എന്നിവര്‍ പഠനയാത്രയ്ക്ക് നേതൃത്വം നല്‍കി.പീച്ചി ഡാമും സന്ദര്‍ശിച്ച ശേഷമാണ് സംഘം മടങ്ങിയത്.

 

ADVERTISEMENT
error: Content is protected !!