29 C
Kunnamkulam
Sunday, November 29, 2026
Home Bureaus Perumpilavu അഖിലകേരള ഫ്‌ലഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകും

അഖിലകേരള ഫ്‌ലഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകും

16

ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് മൂന്നാമത് അഖിലകേരള ഫ്‌ലഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകും.ചാലിശ്ശേരി ജി.സി.സി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ മുക്കിലിപ്പീടിക മഹാത്മ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.പുലിക്കോട്ടില്‍ കുഞ്ഞന്‍ സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും വിസ്റ്റ ഗ്രൂപ്പ് ഓഫ് കമ്പനീസ് യു.എ.ഇ നല്‍കുന്ന റണ്ണേഴ്‌സ് ട്രോഫിക്കും യു.എ.ഇ ജി.സി.സി പ്രവാസി കമ്മിറ്റി നല്‍കുന്ന വിന്നേഴ്‌സ് പ്രൈസിനും സിത്താര ജ്വല്ലേഴ്‌സ് എറണാകുളം നല്‍കുന്ന റണ്ണേഴ്‌സ് പ്രൈസ് മണിക്കും വേണ്ടിയാണ് ടീമുകള്‍ പോരാട്ടത്തിനിറങ്ങുന്നത്. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള സന്തോഷ് ട്രോഫി താരങ്ങളും വിദേശ താരങ്ങളും ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖരായ 16 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. ഇന്ന് രാത്രി എട്ടിന് തൃത്താല എം.എല്‍.എ വി.ടി. ബല്‍റാം ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. കുഞ്ഞുണ്ണി, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍കുട്ടി എന്നിവര്‍ മുഖ്യാതിഥികളാകും. ഉദ്ഘാടന മത്സരത്തില്‍ ലാസ്‌മോസ് ചങ്ങരംകുളവും എം.എഫ്.എ മതപ്പുള്ളിയും ഏറ്റുമുട്ടും.പ്രവേശനം പാസ് മുഖേനയായിരിക്കും. ഫുട്‌ബോളിന്റെ ആവേശവും സൗഹൃദവും ഒത്തൊരുമയും ഒരേ മൈതാനത്ത് സംഗമിക്കുന്ന ടൂര്‍ണമെന്റ് നാടിന്റെ കൂട്ടായ്മയുടെ വലിയ ആഘോഷമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഇനിയുള്ള 15 ദിവസം ചാലിശേരിയില്‍ ഫുട്‌ബോള്‍ ആവേശത്തിന്റെ ലഹരിയിലാകും

 

 

ADVERTISEMENT
error: Content is protected !!