29 C
Kunnamkulam
Sunday, November 29, 2026
Home Bureaus Erumapetty വടക്കാഞ്ചേരി പാര്‍ളിക്കാട് വനിതാ റെയില്‍വേ ഗേറ്റ് കീപ്പറെ അജ്ഞാതന്‍ ആക്രമിച്ചു

വടക്കാഞ്ചേരി പാര്‍ളിക്കാട് വനിതാ റെയില്‍വേ ഗേറ്റ് കീപ്പറെ അജ്ഞാതന്‍ ആക്രമിച്ചു

10

വടക്കാഞ്ചേരി പാര്‍ളിക്കാട് വനിതാ റെയില്‍വേ ഗേറ്റ് കീപ്പറെ അജ്ഞാതന്‍ ആക്രമിച്ചു. അടാട്ട് സ്വദേശി വിദ്യയെയാണ് അക്രമി കല്ലുകൊണ്ട് പരിക്കേല്‍പ്പിച്ചത്. രാത്രി 11.25 ഓടെയാണ് സംഭവം. വിദ്യയുടെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗേറ്റ് അടച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. അക്രമി ഓടി രക്ഷപ്പെട്ടു. ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്നാണ് വിവരം. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി. പരിസരത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

 

ADVERTISEMENT
error: Content is protected !!