29 C
Kunnamkulam
Sunday, November 29, 2026
Home Bureaus Chavakkad ചാവക്കാട് മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി

ചാവക്കാട് മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തില്‍ ദേശവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി

3

ചാവക്കാട് മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തില്‍ ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ തത്ത്വമസി ഗള്‍ഫ് നടത്തുന്ന 21 ാമത് ദേശവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി. ഉച്ചയ്ക്കും വൈകിട്ടും നടന്ന അന്നദാനത്തില്‍ ആയിരക്കണക്കിന് പേര്‍ പങ്കാളിയായി.പുലര്‍ച്ചെ മഹാഗണപതിഹോമത്തോടെ ദേശവിളക്കിന് ആരംഭം കുറിച്ചു. വൈകീട്ട് ദീപാരാധനയ്ക്കുശേഷം തിരുവത്ര ഗ്രാമകുളം ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച പാലക്കൊമ്പ് എഴുന്നള്ളിപ്പില്‍ അഞ്ഞൂറോളം പേരുടെ താലം, തങ്കരഥം, ഉടുക്കപാട്ട്, ചിന്തുപാട്ട്, കാവടികള്‍, നാദസ്വരം, പഞ്ചവാദ്യം, ആന, നാടന്‍ കലാരൂപങ്ങള്‍, തുള്ളല്‍ എന്നിവ അകമ്പടിയായി. രാത്രി 10നു മുന്‍പായി വിശ്വനാഥ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ക്ഷേത്രത്തിലെ ദീപാരാധനക്കുശേഷം, ഭജനമണ്ഡലി ഗുരുവായൂര്‍ അവതരിപ്പിച്ച ഭക്തിഗാനമേളയുടെ സമാപനം കുറിച്ചു. തുടര്‍ന്ന് ഉടുക്കുപാട്ട്, തിരിഉഴിച്ചില്‍, പാല്‍കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടുതടയും, മംഗളത്തോടെ ദേശവിളക്ക് സമാപിച്ചു. തുടര്‍ന്ന് ശബരിമലക്കുള്ള തീര്‍ത്ഥയാത്ര വാഹനങ്ങള്‍ പുറപ്പെട്ടു. അയ്യപ്പന്‍ വിളക്ക് ആഘോഷത്തിന് തത്ത്വമസി ഗള്‍ഫ് ഭാരവാഹികളായ എന്‍.ബി.ബിനീഷ്‌രാജ്, രഞ്ജിത്ത് ശിവരാമന്‍, എന്‍.വി.ഷിജിത്ത്, ഗുരുപാദപുരി ശ്രീഅയ്യപ്പസേവാസംഘം ഭാരവാഹികളായ ചെയര്‍മാന്‍ ഡോ.പി.വി.മധുസൂദനന്‍(ചെയര്‍മാന്‍), കണ്‍വീനര്‍ എന്‍.വി.മധു, ഖജാന്‍ജി എന്‍.കെ.പുഷ്പദാസ്, ജോയിന്റ് കണ്‍വീനര്‍മാരായ എ.എസ്.സന്തോഷ്(കണ്ണന്‍), കെ.കെ.ശങ്കരനാരായണന്‍, എന്‍.കെ.സിദ്ധാര്‍ത്ഥന്‍, ഉപദേശക സമിതി അംഗങ്ങളായ എന്‍.കെ.ബാലകൃഷ്ണന്‍, കെ.കെ.സഹദേവന്‍, കെ.എസ്.വിശ്വനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!