30 C
Kunnamkulam
Saturday, November 28, 2026
Home Bureaus Erumapetty വടക്കാഞ്ചേരി ഉപജില്ലാ കലോത്സവത്തില്‍ തിളക്കമാര്‍ന്ന നേട്ടവുമായി ചിറ്റണ്ട ജ്ഞാനോദയം യു.പി.സ്‌കൂള്‍

വടക്കാഞ്ചേരി ഉപജില്ലാ കലോത്സവത്തില്‍ തിളക്കമാര്‍ന്ന നേട്ടവുമായി ചിറ്റണ്ട ജ്ഞാനോദയം യു.പി.സ്‌കൂള്‍

15

വടക്കാഞ്ചേരി ഉപജില്ലാ കലോത്സവത്തില്‍ തിളക്കമാര്‍ന്ന നേട്ടവുമായി ചിറ്റണ്ട ജ്ഞാനോദയം യു.പി. സ്‌കൂള്‍. എല്‍.പി. അറബിക് ഓവറോള്‍ ഒന്നാം സ്ഥാനം, യു.പി. സംസ്‌കൃതം ഓവറോള്‍ രണ്ടാം സ്ഥാനം, യു.പി. ജനറല്‍ ഓവറോള്‍ മൂന്നാം സ്ഥാനം, എല്‍.പി. ജനറല്‍ ഓവറോള്‍ ആറാം സ്ഥാനം എന്നിവയാണ് സ്‌കൂള്‍ നേടിയത്. സ്‌കൂളിന്റെ നേതൃത്വത്തില്‍ വിജയഘോഷ റാലി സംഘടിപ്പിച്ചു. സ്‌കൂള്‍ ബാന്‍ഡിന്റെ അകമ്പടിയോടെ നടന്ന റാലിക്ക് വാര്‍ഡ് മെമ്പര്‍ ടി.എ. ആഷിക്ക്, സ്‌കൂള്‍ മാനേജര്‍ എം. നന്ദീഷ്, ഹെഡ്മിസ്ട്രസ് സി.എ. ലൂസി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പി.ടി.എ., എം.പി.ടി.എ. അംഗങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ റാലിയില്‍ അണിചേര്‍ന്നു.

 

ADVERTISEMENT
error: Content is protected !!