കുന്നംകുളം ഉപജില്ലാ അറബിക് കലോത്സവത്തില്‍ 45 പോയിന്റോടെ ഒന്നാം സ്ഥാനം നേടി ആദൂര്‍ മഹാത്മ എല്‍.പി. സ്‌കൂള്‍. വിവിധ മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് നേട്ടം കൈവരിച്ചത്. കുന്നംകുളം ഉപജില്ലാ ജനറല്‍ കലോത്സവത്തിലും 51 പോയിന്റോടെ സ്‌കൂള്‍ ശ്രദ്ധേയമായ വിജയം നേടി. വിജയത്തിന്റെ ഭാഗമായി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പി.ടി.എ. അംഗങ്ങളും ചേര്‍ന്ന് ആഹ്ലാദപ്രകടനം നടത്തി.ഹെഡ്മിസ്ട്രസ് കെ.പി. ദീപ്തി, സ്‌കൂള്‍ മാനേജര്‍ പി.കെ. വിനയകുമാരന്‍, പി.ടി.എ. പ്രസിഡന്റ് രെന്യ കെ.എം., വൈസ് പ്രസിഡന്റ് നാസിമ ഷെക്കീര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
Home Bureaus Erumapetty കുന്നംകുളം ഉപജില്ലാ അറബിക് കലോത്സവത്തില്‍ മികച്ച വിജയം; ആദൂര്‍ മഹാത്മ എല്‍.പി. സ്‌കൂള്‍ ആഹ്ലാദപ്രകടനം നടത്തി



