30 C
Kunnamkulam
Saturday, November 28, 2026
Home Bureaus Perumpilavu കടവല്ലൂര്‍ പഞ്ചായത്തില്‍ തെരുവുനായ ശല്യം അതിരൂക്ഷം; വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കടിച്ചു നശിപ്പിച്ചു

കടവല്ലൂര്‍ പഞ്ചായത്തില്‍ തെരുവുനായ ശല്യം അതിരൂക്ഷം; വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കടിച്ചു നശിപ്പിച്ചു

0

കടവല്ലൂര്‍ പഞ്ചായത്തില്‍ തെരുവുനായ ശല്യം അതിരൂക്ഷമാകുന്നു. പഞ്ചായത്തിലെ കടവല്ലൂര്‍ പടിഞ്ഞാറ്റുമുറി ചാത്തന്‍കോട്ടില്‍ റിജുവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറാണ് തെരുവുനായ്ക്കള്‍ കടിച്ചു നശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറിന്റെ സീറ്റും ടാര്‍പ്പായയും നായ്ക്കള്‍ പൂര്‍ണ്ണമായും കടിച്ചുകീറി നശിപ്പിച്ചു. ആക്രമണത്തിനിടെ സ്‌കൂട്ടര്‍ മറിഞ്ഞുവീഴുകയും വാഹനത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, സ്‌കൂട്ടറിന്റെ ബ്രേക്ക് കേബിളും കടിച്ചു മുറിച്ച നിലയിലാണ്.സംഭവത്തെക്കുറിച്ച് പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ വ്യക്തമാക്കി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം വര്‍ദ്ധിച്ചുവരുന്നത് പ്രദേശവാസികളില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനുമായി പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന് നാട്ടുകാര്‍ ശക്തമായി ആവശ്യപ്പെടുന്നു.

 

ADVERTISEMENT
error: Content is protected !!