30 C
Kunnamkulam
Saturday, November 28, 2026
Home Bureaus Perumpilavu കൊരട്ടിക്കരയില്‍ കാട്ടുപന്നി ആക്രമണം; വ്യാപക കൃഷിനാശം

കൊരട്ടിക്കരയില്‍ കാട്ടുപന്നി ആക്രമണം; വ്യാപക കൃഷിനാശം

0

കൊരട്ടിക്കരയില്‍ കാട്ടുപന്നി ആക്രമണം; വ്യാപക കൃഷിനാശം.കടവല്ലൂര്‍ പഞ്ചായത്തിലെ കൊരട്ടിക്കര കോടോത്തുംകുണ്ട് ആറ്റൂര്‍ വളപ്പില്‍ സുലൈമാന്റെ വീട്ടുവളപ്പിലാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നികളുടെ ആക്രമണമുണ്ടായത്. വിവിധ ഇനത്തില്‍പ്പെട്ട പത്തോളം വാഴകളും നിരവധി ചേമ്പ്, ചേന എന്നിവയും പന്നികള്‍ കുത്തിമറിച്ച് നശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്ന് സുലൈമാന്‍ പറഞ്ഞു. പ്രദേശത്ത് കാട്ടുപന്നി ശല്യം അതിരൂക്ഷമായി തുടരുകയാണെന്നും, ഇവയെ തുരത്തുന്നതിനും പിടികൂടുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് എത്രയും വേഗം ഉണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

 

ADVERTISEMENT
error: Content is protected !!