ചാലിശ്ശേരി ശ്രീ മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ മുപ്പതാമത് ഗംഭീര മുഴുവന്‍ വിളക്ക് ആഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് നടന്ന സഹസ്രനാമാര്‍ച്ചന ഭക്തിസാന്ദ്രമായി.ക്ഷേത്രസന്നിധിയില്‍ മാതൃസമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് സഹസ്രനാമാര്‍ച്ചന സംഘടിപ്പിച്ചത്. ക്ഷേത്ര വെളിച്ചപ്പാട് നാരായണന്‍കുട്ടി ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.വൈകിട്ട് ആറിന് ആരംഭിച്ച നാമാര്‍ച്ചന ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നാമമന്ത്രങ്ങള്‍ ഉരുവിട്ട് നടന്ന നാമാര്ച്ചനയില് വിവിധ ദേശങ്ങളില്‍ നിന്നായി നൂറുകണക്കിന് മാതൃസമിതി അംഗങ്ങള്‍ പങ്കെടുത്തു.



