32 C
Kunnamkulam
Saturday, November 28, 2026
Home Bureaus Perumpilavu പഴഞ്ഞി ജി.വി.എച്ച്.എച്ച്.എസില്‍ ‘കൗമാരം,ജീവിതത്തിലെ സുന്ദരകാലം’ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പഴഞ്ഞി ജി.വി.എച്ച്.എച്ച്.എസില്‍ ‘കൗമാരം,ജീവിതത്തിലെ സുന്ദരകാലം’ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

18

പഴഞ്ഞി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൗമാരം, ജീവിതത്തിലെ സുന്ദരകാലം’ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂള്‍ ടീന്‍സ് ക്ലബ്ബും കുന്നംകുളം ദയ ഹോസ്പിറ്റലും സംയുക്തമായാണ് പരിപാടി നടത്തിയത്. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ റസിയ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ സന്തോഷ് കൊളത്തേരി ഉദ്ഘാടനം ചെയ്തു. ഡോ. അനൂപ് ക്ലാസ് നയിച്ചു. പ്രധാനാധ്യാപിക മേഴ്‌സി ടീച്ചര്‍, മെഡിക്കല്‍ സൂപ്രണ്ട് ഷംസുദ്ദീന്‍, ഹെല്‍ത്ത് പ്രൊമോഷന്‍ മാനേജര്‍ മൃദുല്‍കുമാര്‍, പബ്ലിക് റിലേഷന്‍സ് എക്‌സിക്യൂട്ടീവ് ജിഷ എന്നിവര്‍ സംസാരിച്ചു. അധ്യാപകന്‍ പി.കെ. അബൂബക്കര്‍ സ്വാഗതവും മഞ്ജു നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!