വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാലയും, മങ്ങാട് ഓര്‍ത്തഡോക്സ് പള്ളി മാര്‍ത്തമറിയം സമാജവും സംയുക്തമായി പുസ്തക പ്രദര്‍ശനവും വായനാനുഭവ ചര്‍ച്ചാ ക്ലാസും സംഘടിപ്പിച്ചു. വായനശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഫാ.റിനു മോന് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഡെന്നീസ് മങ്ങാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. മോഹന്‍ദാസ് സംസാരിച്ചു. സമാജാംഗങ്ങളില്‍ നിന്ന് ശേഖരിച്ച പുസ്തകങ്ങള്‍ സമാജം സെക്രട്ടറി ഹേന എ. ജോബ് വായനശാല അധികൃതര്‍ക്ക് കൈമാറി. തുടര്‍ന്ന് സമാജാംഗങ്ങള്‍ തയ്യാറാക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനവും നടന്നു.



