ഒക്ടോബര്‍ 28, 29 തീയ്യതികളില്‍ ചാവക്കാട് നടക്കുന്ന തൃശൂര്‍ ജില്ലാ ശാസ്‌ത്രോത്സവം & കേരള സ്‌കൂള്‍ സ്‌കില്‍ ഫെസ്റ്റിവലിന് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ലോഗോ ക്ഷണിക്കുന്നു. ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി, കേരള സ്‌കൂള്‍ സ്‌കില്‍ ഫെസ്റ്റിവല്‍ എന്നിവയുടെ പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തി വേണം ലോഗോ തയ്യാറാക്കേണ്ടത്. തൃശ്ശൂര്‍ ജില്ലയുടെ സാംസ്‌കാരിക തനിമയും അനുയോജ്യമായ രീതിയില്‍ ഉള്‍പ്പെടുത്താം. എഡിറ്റ് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ഫോര്‍മാറ്റില്‍ ഒക്ടോബര്‍ 24ന് വൈകിട്ട് 5 മണിക്ക് മുന്‍പ് [email protected] എന്നാല്‍ ഇമെയില്‍ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.