ആധുനിക രീതികയില്‍ നിര്‍മ്മിച്ച എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിച്ചു. പ്രാദേശിക ഭരണ കേന്ദ്രമായ പഞ്ചായത്ത് ഓഫീസുകള്‍ ജനസേവനകേന്ദ്രങ്ങളാകണമെന്ന് സ്പീക്കര്‍ പറഞ്ഞു. ഉദ്ഘാടനത്തിന് എത്തിയ സ്പീക്കറെ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ സ്വീകരിച്ചു. തുടര്‍ന്ന് സ്പീക്കര്‍ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ.സി.മൊയ്തീന്‍ എം.എല്‍.എ ചടങ്ങിന് അധ്യക്ഷനായി. മുന്‍പഞ്ചായത്ത് പ്രസിഡന്റ്മാരായ യു.കെ.മണി,ടി.കെ.ദേവസി,കെ.ശാരദാമ്മ, എ.കെ.കണ്ണന്‍,സിജി ജോണ്‍, മീന ശലമോന്‍ എന്നിവരേയും മുന്‍ പഞ്ചായത്ത് മെമ്പര്‍മാരേയും ചടങ്ങില്‍ ആദരിച്ചു. ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ആലത്തൂര്‍ എം. പി കെ.രാധാകൃഷ്ണന്‍ ചടങ്ങില്‍ കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍, സേവ്യാര്‍ ചിലപ്പിള്ളി എം.എല്‍.എ, വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍. സുരേന്ദ്രന്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പുഷ്പ രാധാകൃഷ്ണന്‍, മെമ്പര്‍മാരായ എം.എം.സലീം, ഡോ.വി.സി.ബിനോജ്,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കൊടുമ്പില്‍ മുരളി,സുമന സുഗതന്‍, ഷീജ സുരേഷ്, മെമ്പര്‍മാരായ എം.കെ.ജോസ്, ഇ.എസ്.സുരേഷ് എന്നിവരും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കള സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.