പോര്‍ക്കുളം പഞ്ചായത്ത്, മോഡല്‍ സിഡിഎസ്സിന്റെ വാര്‍ഷികം ആഘോഷിച്ചു. വേദക്കാട് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ ഗാന രചയിതാവ് ബി.കെ ഹരിനാരായണന്‍ നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധു ബാലന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിഷ ശശി,
സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സരായ അഖില മുകേഷ്, പി. സി കുഞ്ഞന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്ത്രീ ശാക്തീകരണവും. കുടുംബശ്രീയും എന്ന വിഷയത്തില്‍ ഡോക്ടര്‍ കെ. പി .എന്‍ അമൃത ക്ലാസ് നയിച്ചു. മെമ്പര്‍ സെക്രട്ടറി പരമേശ്വരന്‍ നമ്പൂതിരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ മണികണ്ഠന്‍ സ്വാഗതവും,വൈസ് ചെയര്‍പേഴ്‌സണ്‍ ലത സുധാകരന്‍ പറഞ്ഞു, കുടുംബശ്രീയില്‍ വിവിധ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെ ഉപകാരം നല്‍കി അനുമോദിച്ചു. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളുടെയും ഓക്‌സിലറി അംഗങ്ങളുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.



