കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എസ്.സി ബയോളജിയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ നെല്ലുവായ് സ്വദേശിനി ഐശ്വര്യ രമേഷിനെ സി.പി.ഐ.എം ആറാം വാര്‍ഡ് കമ്മിറ്റി അനുമോദിച്ചു. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ ഉപഹാരം നല്‍കി.വാര്‍ഡ് സെക്രട്ടറി ടി.കെ.ശിവന്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.സി. അബാല്‍മണി ,ബൂത്ത് സെക്രട്ടറി കെ.വി.രമേഷ്,സുരേഷ് വടുതല,വി.പി.ബാബു എന്നിവര്‍ സന്നിഹിതരായി.തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജില്‍ നിന്നാണ് ഐശ്വര്യ രമേഷ് എം.എസ്.സി. ബയോളജി പഠനം പൂര്‍ത്തിയാക്കിയത്.നെല്ലുവായ് രാധാകൃഷ്ണ നിവാസില്‍ രമേഷ് – സ്മിത ദമ്പതികളുടെ മകളാണ്. സാന്ദ്ര സഹോദരിയാണ്.
Home Bureaus Erumapetty കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എസ്.സി ബയോളജിയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഐശ്വര്യ രമേഷിനെ അനുമോദിച്ചു



