പഴഞ്ഞി മാര്‍ ബസേലിയോസ് എല്‍ പി സ്‌കൂളില്‍ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ നാടന്‍ പലഹാരമേള ശ്രദ്ധേയമായി. രുചിമേളം എന്ന പേരില്‍ നടന്ന പലഹാരമേളയുടെ ഉദ്ഘാടനം പ്രധാന അധ്യാപകന്‍ ജീബ്ലെസ് ജോര്‍ജ് നിര്‍വഹിച്ചു. അരിയുണ്ട, ഉണ്ണിയപ്പം, ഇലയട, ഉള്ളിവട, പരിപ്പുവട തുടങ്ങി വിവിധതരം വിഭവങ്ങള്‍ രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികള്‍ വീടുകളില്‍ നിന്നും തയ്യാറാക്കി കൊണ്ടുവന്നു. വിവിധ ക്ലാസുകളിലെ പിന്നെയും പിന്നെയും ചെറുതായി പാലപ്പം, അപ്പാണ്യം എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടാണ് പലഹാരമേള സംഘടിപ്പിച്ചത്.



