ഗുരുവായൂര്‍ പാലുവായില്‍ വീടിനു പുറകിലെ പാചകപ്പുരയില്‍ നിന്ന് നാലടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. സാംസ്‌കാരിക പ്രവര്‍ത്തകന്‍ പാലുവായ് പല്ലവി റോഡില്‍ വലിയകത്ത് ലിയാഖത്തിന്റെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. വീട്ടുകാര്‍ വിറക് എടുക്കുന്ന സമയത്താണ് പാമ്പിനെ കണ്ടത്. ഇവര്‍ വിവരമറിയിച്ചുതനുസരിച്ച് സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂര്‍ എത്തി പാമ്പിനെ പിടികൂടി. മമ്മിയൂര്‍ ക്ഷേത്രത്തിനടുത്ത് റോഡരികില്‍നിന്ന് ആറടി നീളമുള്ള പെരുമ്പാമ്പിനെയും പിടികൂടി. പാമ്പുകളെ പിന്നീട് വനം വകുപ്പിന് കൈമാറി.



