കണ്ടാണശ്ശേരി പഞ്ചായത്തിലെ റോഡുകളുടെ ദുരവസ്ഥക്കെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശിവരാജന്‍ കണ്ടാണശ്ശേരി, ഏകദിന നിരാഹാര സമരമനുഷ്ഠിച്ചു. രാവിലെ ഏഴുമണിയ്ക്ക് ആരംഭിച്ച നിരാഹാര സമരം അഞ്ചു മണിയ്ക്ക് സമാപിച്ചു. പാരീസ് റോഡ് സംരക്ഷണ കണ്‍വീനര്‍ ലോറന്‍സ് നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. വൈകീട്ട് ബിജെപി പാവറട്ടി മണ്ഡലം പ്രസിഡണ്ട് എം.ആര്‍ വിശ്വന്‍ ഇളനീര്‍ കൊടുത്താണ് നിരാഹാരം അവസാനിപ്പിച്ചത്.



