എയ്യാല്‍ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഷഷ്ടി മഹോത്സവം ആഘോഷിച്ചു. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടായി. ക്ഷേത്രം തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ അരുണ്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കാര്‍ത്ത്യായനി ദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച കാവടി എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ എത്തി സമാപിച്ചു. തുടര്‍ന്ന് അന്നദാനവും ഉണ്ടായി.
വൈകീട്ട് തിര്‍ത്ഥ കുംഭാഭിഷേകം, ഗണപതി ഹോമം, ഭസ്മകലശ പൂജ, പാല്‍ക്കാവടി എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് സുകുമാരന്‍, സെക്രട്ടറി മണി, ട്രഷറര്‍ പ്രദീപ് , ആഘോഷകമ്മറ്റി പ്രസിഡന്റ് ഗോവിന്ദന്‍, സെക്രട്ടറി സുരേഷ്, ഷ്രഷറര്‍ സുജാത , കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



