അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പെരുമ്പിലാവ് പാതാക്കര സ്വദേശി കമ്പിയില്‍ 58 വയസ്സുള്ള മുരളിയാണ് മരിച്ചത്. 19-ാം തീയതി ഞായറാഴ്ച രാത്രി എട്ടോടെ കൊരട്ടിക്കര പ്രിയദര്‍ശിനി ബസ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്. പെരുമ്പിലാവ് ഭാഗത്തുനിന്ന് വന്നിരുന്ന കാറാണ് മുരളിയെ ഇടിച്ചത്. പരിക്കേറ്റ മുരളിയെ ആദ്യം പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്ക് ചെറുതുരുത്തിയില്‍ നടക്കും. സരസ്വതി ഭാര്യയും ആതിര, അഞ്ജു, അഖില്‍ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT