വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധന വിധവകള്‍ക്കായുള്ള സൗജന്യ ആട് കൈമാറ്റ പദ്ധതി പ്രകാരം ആടിനെ കൈമാറി. പെരുമ്പിലാവ് പൂയാംകുളത്തുള്ള കുടുംബത്തിനാണ് പദ്ധതിയിലെ നാല്‍പത്തിയൊമ്പതാമത്തെ ആടിനെ കൈമാറിയത്. ഓരോ വീട്ടമ്മക്കും വിതരണം ചെയ്ത ആടുകള്‍ പ്രസവിച്ച് അതിലുണ്ടാകുന്ന ഒരു ആട്ടിന്‍ കുട്ടിയെ മറ്റൊരു നിര്‍ധന വിധവയായ വീട്ടമ്മയ്ക്ക് കൈമാറുന്ന രീതിയാണ് പദ്ധതിയുടേത്.
ഈ രീതിയില്‍ അഞ്ച് വര്‍ഷത്തിനിടെ നാല്‍പ്പത്തിയൊമ്പത് ആടുകളെ കൈമാറ്റം ചെയ്തിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തകനും വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പിലാവ് യൂണിറ്റ് പ്രസിഡന്റുമായ എം.എന്‍. സലാഹുദീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.എ. കമറുദീന്‍, ഷബീര്‍ അഹ്‌സന്‍, നിഷാദ് ആല്‍ത്തറ എന്നിവര്‍ സംസാരിച്ചു. പി.കെ രാജു, മുജീബ് പട്ടേല്‍, പി.കെ രഘു എന്നിവര്‍ പങ്കെടുത്തു. മധുര വിതരണവും നടത്തി.



