ആര്‍ദ്ര കേരളം പുരസ്‌കാരം ഏറ്റുവാങ്ങി ഗുരുവായൂര്‍ നഗരസഭ

 

ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം ഗുരുവായൂര്‍ നഗരസഭ ഏറ്റുവാങ്ങി. തിരുവനന്തപുരം ടാഗോര്‍ തിയ്യറ്റില്‍ നടന്ന ചടങ്ങില്‍ മന്ത്രി വീണ ജോര്‍ജ് പുരസ്‌കാരം സമ്മാനിച്ചു. 10 ലക്ഷം രൂപയാണ് പുരസ്‌കാര തുക. നഗരസഭ ചെയര്‍പേഴ്‌സണ്‍ എം. കൃഷ്ണദാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ് എന്നിവരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ADVERTISEMENT