സാംസ്‌കാരിക സംഘടന സമത കുന്നംകുളം പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചു

യുഎഇ ലെ കുന്നംകുളം നിവാസികളുടെ സാംസ്‌കാരിക സംഘടന സമത കുന്നംകുളം പതിനഞ്ചാം വാര്‍ഷികാഘോഷം ദുബായ് അല്‍ ഖുസൈസിലെ ക്രസന്റ് ഇംഗ്ലീഷ് സ്‌കൂളില്‍ സംഘടിപ്പിച്ചു. വാര്‍ഷികാഘോഷം സിനിമാതാരം ഇന്ദ്രന്‍സ് ഉദ്ഘാടനം ചെയ്തു. ലോക കേരള സഭാ അംഗം എന്‍ കെ കുഞ്ഞഹമ്മദ്,സമത കുന്നംകുളം സെക്രട്ടറി സൈഫുദ്ദീന്‍, പ്രസിഡണ്ട് സുഷില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT