അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച്
ആഹ്ലാദ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. അങ്കണവാടി വര്‍ക്കേഴ്‌സ് & ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ സിഐടിയു എളവള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചിറ്റാട്ടുകരയിലാണ്
ആഹ്ലാദ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്. ആഹ്ലാദ പ്രകടനത്തിന് ശേഷം ചേര്‍ന്ന പൊതുയോഗം
സി ഐ ടി യു മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പ്രതിഭ പവിത്രന്‍ അധ്യക്ഷയായി. മുല്ലശ്ശേരി പ്രൊജക്ട് സെക്രട്ടറി എന്‍.ബി ജയ, സിഐടിയു പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ ടി.ഡി സുനില്‍, യൂണിയന്‍ പഞ്ചായത്ത് സെക്രട്ടറി ശ്രീബിത ഷാജി, ട്രഷറര്‍ ഗീത , സി പി ഐ (എം) ലോക്കല്‍ സെക്രട്ടറിമാരായ പി.എ ഷൈന്‍, ബി.ആര്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു.



