27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kechery ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു , സംഭവം കൂനംമൂച്ചിയിൽ

ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു , സംഭവം കൂനംമൂച്ചിയിൽ

കൂനംമൂച്ചിയില്‍ ഇലട്രിക് ജോലിക്കിടെ യുവാവിന് ദാരുണാന്ത്യം. ചെമ്മണ്ണൂര്‍മമ്പറത്ത് പരേതനായ വിജയന്റെ മകന്‍ വിബിനാണ് (21) മരിച്ചത്. ഷോക്കേറ്റാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം. കൂനംമൂച്ചി സെന്റ് തോമസ് യു.പി. സ്‌കൂളില്‍ ബുധനാഴ്ച്ച നടക്കുന്ന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ഇലട്രിക് ജോലികള്‍ക്കിടെയാണ് വിബിന് ദാരുണാന്ത്യം ഉണ്ടായത്. സ്‌കൂളിന്റെ മുന്‍വശത്തെ ഇരുമ്പ് തൂണില്‍ ലൈറ്റ് കെട്ടി കൊണ്ടിരിക്കുന്നതിനിടെ, നിലവിളിയോടെ വിബിന്‍ മറഞ്ഞ് വീഴുകയായിരുന്നു. പുലര്‍ച്ചെ 4 മണിയോടെയായിരുന്നു സംഭവം.
ഉടൻ തന്നെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രി മോർച്ചറിയിൽ. ഗുരുവായൂരിൽ നിന്ന്  പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ബ്രഹ്മകുളം എ ആർ എസ്  ലൈറ്റ് ആൻഡ് സൗണ്ടിലെ ജീവനക്കാരനാണ് ഷോക്കേറ്റ് മരിച്ച വിപിൻ. സുനിത മാതാവും, വിമൽ സഹോദരനുമാണ്.

ADVERTISEMENT
error: Content is protected !!