സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമൃത അനില്‍കുമാറിനേയും അമേയ അനില്‍കുമാറിനേയും ആദരിച്ചു

സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇരട്ടകളായ അമൃത അനില്‍കുമാറിനേയും അമേയ അനില്‍കുമാറിനേയും കാട്ടാകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി ആദരിച്ചു. കോണ്‍ഗ്രസ്സ് നേതാവ് കെ ജയശങ്കര്‍ ആദരയോഗം ഉദ്ഘാടനം ചെയത് ഉപഹാരം സമ്മാനിച്ചു. പഞ്ചായത്ത് മെമ്പര്‍ എം എ അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം എം അലി, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം എസ് മണികണ്ഠന്‍ എന്നിവര്‍ ത്രിവര്‍ണ്ണ ഷാള്‍ അണിയിച്ചു.

ADVERTISEMENT