പന്ത്രണ്ട് ദിനരാത്രങ്ങള്‍ നാദ, നൃത്ത വര്‍ണ്ണ വിസ്മയം തീര്‍ത്ത വെള്ളാറ്റഞ്ഞൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ നിറമാലാഘോഷത്തിന് സമാപനമായി. തുലാം ഒന്നു മുതല്‍ പന്ത്രണ്ട് കൂടിയാണ് കേരളത്തിലെ മികച്ച കലാകാരന്മാര്‍ പങ്കെടുക്കുന്ന നിറമാലാഘോഷം നടന്നത്. ക്ഷേത്രോത്സവ വേദിയായ ശങ്കരന്‍ നമ്പീശന്‍ സ്മാരക വേദിയില്‍ രഘു വെള്ളിനേഴി, ചാലക്കുടി രോഹിത് നമ്പീശന്‍ തുടങ്ങിയവരുടെ ഡമ്പിള്‍ തായമ്പകയോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടങ്ങിയത്. സമാപന ദിവസം മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന ട്രിപ്പിള്‍ തായമ്പക എന്നിവയാണ് നടന്നത്. നിറമാലാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ നിറമാല, വിശേഷാല്‍ പൂജകള്‍, ചുറ്റുവിളക്ക്, ദീപാരാധന, കേളി, ഉദായാസ്തമന പൂജയും എന്നിവയും നടന്നു.



