വയനാട് പ്രകൃതി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മ്മാണത്തിനായി സ്വരൂപിക്കുന്ന ഫണ്ടിലേക്ക് നന്മയുടെ നാണയങ്ങള്‍ നല്‍കി ആറുവയസ്സുകാരി മാതൃകയായി. ചാലിശേരി അങ്ങാടി തോലത്ത് വീട്ടില്‍ അനീഷ് – അക്ഷര ദമ്പതിമാരുടെ രണ്ട് മക്കളില്‍ മൂത്തമകളാണ് അഷിന്‍. അഷിനും , അനുജന്‍ നാലു വയസ്സുകാരന്‍ അഖിനും സ്വരൂപിച്ച പണമാണ് നല്‍കിയത്. കഴിഞ്ഞ ദിവസം ടി.വി യില്‍ വയനാട്ടിലെ പ്രകൃതി ദുരന്തത്തില്‍ വീടുകള്‍ തകര്‍ന്നു പോയ കാഴ്ചകള്‍ കൊച്ചുമിടുക്കിയെ വേദനിപ്പിച്ചിരുന്നു. ഓണത്തിന് പുത്തന്‍ വസ്ത്രങ്ങള്‍ വാങ്ങുവാന്‍ മാറ്റിവെച്ച തുക വീട് നഷ്ടപ്പെട്ടവര്‍ക്ക് സുരക്ഷിതമായ താമസസ്ഥലം ഉണ്ടാകുന്നതിന് കൊടുക്കാം എന്ന് പറഞ്ഞത് . കൊച്ചുമക്കളുടെ ആഗ്രഹപ്രകാരം കുടുംബം ഡി വൈ എഫ് ഐ നിര്‍മ്മിച്ച് നല്‍കുന്ന 25 വീടുകളുടെ നിര്‍മ്മാണ ഫണ്ടിലേക്ക് സമ്പാദ്യം നല്‍കി. ഡി വൈ എഫ് ഐ തൃത്താല ബ്ലോക്ക് പ്രസിഡന്റ് കെ.എ പ്രയാണ്‍ , സെക്രട്ടറി ടി.പി. ഷഫീഖ് എന്നിവര്‍ ചേര്‍ന്ന് അഷിനില്‍ നിന്ന് ഏറ്റുവാങ്ങി. ചാലിശേരി ജി.എല്‍.പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന അഷിന്റെ ചിന്തകളും പ്രവര്‍ത്തനങ്ങളും ഗ്രാമത്തിലെ വലിയ സമൂഹത്തിന് പ്രചോദനമായി
Home Bureaus Perumpilavu ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മ്മാണത്തിനായി സ്വരൂപിക്കുന്ന ഫണ്ടിലേക്ക് നന്മയുടെ നാണയങ്ങള്‍ നല്‍കി ആറുവയസ്സുകാരി മാതൃകയായി