അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. തൊഴില്‍ വകുപ്പിന് കീഴില്‍ ചാവക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ തിരുതിക്കാട് അപാര്‍ട്‌മെന്റ് കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വെച്ച് നടന്ന ചടങ്ങില്‍ മുതുവട്ടൂര്‍ രാജ ഹോസ്പിറ്റലിലെ ഡോ.കൃഷ്ണന്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. പി.എം ഷിനോയ് അതിഥി തൊഴിലാളികളുടെ മാതൃ ഭാഷയില്‍ ബോധവത്കരണ ക്ലാസ്സ് നയിച്ചു. ചാവക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ വി. കെ. റഫീഖിന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ നൂറിലധികം അതിഥി തൊഴിലാളികള്‍ പങ്കെടുത്തു. .യു. എല്‍ .സി.സി പ്രോജക്ട് എന്‍ജിനീര്‍ വിനൂപ്.കെ. പി , ഡെപ്യൂട്ടി എഞ്ചിനീയര്‍ ജെനിഷ് ആരോഗ്യ പ്രവര്‍ത്തകരായ ബെനില ,ബെനിറ്റ, സ്മൃതി ,സെബി എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT