തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വേലൂര്‍ ഗ്രാമപഞ്ചായത്തിന്റെ അഭിമുഖ്യത്തില്‍ തദ്ദേശസമേതം – കുട്ടികളുടെ പാര്‍ലമെന്റ് സമ്മേളനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ ജനാധിപത്യ ബോധം കുട്ടികളില്‍ ഊട്ടി ഉറപ്പിക്കുക, കുട്ടികളുടെയും അഭിപ്രായവും സ്വാതന്ത്ര്യവും മാനിക്കപ്പെടുക എന്നീ ആശയങ്ങളില്‍ ഊന്നിയാണ് പരിപാടി സംഘടിപ്പിച്ചത്. വേലൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള നൂറിലധികം കുട്ടികള്‍ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷോബി ടി ആര്‍ ഉദ്ഘാടനം ചെയ്തു. റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ സജീവന്‍ ടി എസ് ക്ലാസ് നയിച്ചു. വൈസ് പ്രസിഡണ്ട് കര്‍മ്മല ജോണ്‍സണ്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി എഫ് ജോയ്, പ്രധാനധ്യാപകരായ രത്‌നകുമാര്‍ എം വി, ഷീജ പി വി എന്നിവര്‍ നേതൃത്വം നല്‍കി.
 
                 
		
 
    
   
    