പുതുപ്പള്ളി സാധുവിന് ആരണ്യ പ്രജാപതി പട്ടം ചാര്‍ത്തി

 

മെയിന്‍ റോഡ് മാര്‍ ഗ്രിഗോറിയോസ് പള്ളി പെരുന്നാളിനോടനുബന്ധിച്ച് നടന്ന മിനി പെരുന്നാളില്‍ എംജിഎം ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളി സാധു എന്ന ഗജകേസരിക്ക് ആരണ്യ പ്രജാപതി എന്ന പട്ടം ചാര്‍ത്തി.ഫാ. ടി സി. ജേക്കബ്, ഫാ. വി എം സാമൂവേല്‍, ഫാ. പ്രിന്‍സ് പൗലോസ്, ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ജില്ലാ സെക്രട്ടറി പ്രവീണ്‍ എന്നിവര്‍ എന്നിവര്‍ സംബന്ധിച്ചു. ആനയുടെ പാപ്പാന്മാരെയും ആദരിച്ചു. സിബി ജോസ്, റിവിന്‍ റോയ്, മെര്‍വിന്‍ പോള്‍, ജോമോന്‍ ജാക്ക്‌സണ്‍, മിബിന്‍ ബാബു, ജേക്കബ് ജോസ്, അബി ജോസ്, അഡ്വ.ജോഫി, ബിജോയ്, ആല്‍വിന്‍ ഗ്രിഗര്‍, തുടങ്ങിയവരാണ് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്. ആഘോഷങ്ങള്‍ക്ക് ആരവമുയര്‍ത്തിക്കൊണ്ട് എംജിഎം ആഘോഷ കമ്മിറ്റി പെരുന്നാളിന് ആരംഭം കുറിച്ചു.

ADVERTISEMENT