25 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Kechery ‘എഴുത്തുകാരനെ പുരസ്‌കാരത്തിന്റെ പേരില്‍ വിലയിരുത്തുന്ന പ്രവണത അപകടകരം’; അശോകന്‍ ചരുവില്‍

‘എഴുത്തുകാരനെ പുരസ്‌കാരത്തിന്റെ പേരില്‍ വിലയിരുത്തുന്ന പ്രവണത അപകടകരം’; അശോകന്‍ ചരുവില്‍

എഴുത്തുകാരനെ പുരസ്‌കാരത്തിന്റെ പേരില്‍ വിലയിരുത്തുന്ന പ്രവണത അപകടകരമാണെന്ന് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്‌ അശോകന്‍ ചരുവില്‍ പറഞ്ഞു. മഴുവഞ്ചേരിയില്‍, കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഉണ്ണികൃഷ്ണന്‍ പുതൂര്‍ സ്മാരക ട്രസ്റ്റ് ആന്‍ഡ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍, സാഹിത്യകാരന്‍ പാങ്ങില്‍ ഭാസ്‌കരനെ ആദരിക്കുന്ന ചടങ്ങില്‍ ഉപഹാര സമര്‍പ്പണം നടത്തുകയായിരുന്നു അദ്ദേഹം. ശ്രദ്ധിക്കപ്പെടാതെ പോയ, മലയാളത്തിലെ കാമ്പുള്ള മുന്‍നിര എഴുത്തുകാരനാണ് പാങ്ങില്‍ ഭാസ്‌ക്കരനെന്ന് ഉദ്ഘാടനം നിര്‍വഹിച്ച സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കര്‍ പറഞ്ഞു. പുതൂര്‍ ട്രസ്റ്റ് ആന്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷാജു പുതൂര്‍ അദ്ധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!