31.2 C
Kunnamkulam
Sunday, November 1, 2026
Home Bureaus Kechery മറ്റം സെന്റ് തോമസ് പള്ളിയിലെ ജപമാല മാസാചരണത്തിന് സമാപനം

മറ്റം സെന്റ് തോമസ് പള്ളിയിലെ ജപമാല മാസാചരണത്തിന് സമാപനം

4

മറ്റം സെന്റ് തോമസ് പള്ളിയിലെ ജപമാല മാസാചരണത്തിന് സമാപനമായി.ഒക്ടോബര്‍ 31 ാം തിയ്യതി ഇടവകയിലെ 33 കുടുംബ കൂട്ടായ്മയില്‍ നിന്നുള്ള ജപമാല റാലി ഇടവക പള്ളിയില്‍ സമാപിച്ചതിനു ശേഷം ദിവ്യബലി നടന്നു. തുടര്‍ന്ന് നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലേക്ക് ആഘോഷമായ ജപമാല പ്രദക്ഷിണം നടന്നു. മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ട് 33 കുടുംബകൂട്ടായ്മ പ്രസിഡണ്ടുമാരും കത്തിച്ച മെഴുതിരികളും ജപമാലയും പേപ്പല്‍ കുടകളും കയ്യിലേന്തി വിശ്വാസികളും ജപമാല റാലിയില്‍ പങ്കെടുത്തു. ആഘോഷമായ ജപമാല റാലിയ്ക്കു ശേഷമുള്ള മരിയന്‍ പ്രഭാഷണത്തിന് ഗാഗുല്‍ത്താ ധ്യാനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സിന്‍സണ്‍ പാറേക്കാടന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നേര്‍ച്ച ഊട്ടും നടന്നു. ജപമാല മാസാചരണത്തിന്റെ ഭാഗമായി 24 മണിക്കൂര്‍ തുടര്‍ച്ചയായി നീണ്ടുനിന്ന അഖണ്ഡ ജപമാല തീര്‍ത്ഥകേന്ദ്രത്തില്‍ വെച്ച് നടന്നു. വികാരി ഫാ.ഡോ. ഫ്രാന്‍സിസ് ആളൂര്‍, സഹ വികാരി ഫാ. ജിയോ വേലുക്കാരന്‍ , ഇടവക ട്രസ്റ്റിമാര്‍, കുടുംബകൂട്ടായ്മ കേന്ദ്രസമിതിയംഗങ്ങള്‍, ഭക്തസംഘടന ഏകോപന സമിതിയംഗങ്ങള്‍, ജപമാല മാസാചരണ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ജപമാല മാസാചരണത്തിന്റെ സമാപന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!