ഫുട്‌ബോള്‍ കളിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കൊട്ടേക്കാട് ചിറ്റിലപ്പിള്ളി ഷെല്ലിയുടെയും ലിസിയുടെയും മകന്‍ സാം ഷെല്ലി ആണ് മരിച്ചത്. 17 വയസ്സാണ്. ഞായറാഴ്ച തൃശൂരില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത തോന്നിയ കുട്ടി കളി നിര്‍ത്തി വിശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് കുഴഞ്ഞ് വീണ സാം ഷെല്ലിയെ തൃശൂരിലെ ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി ഏഴ് മണിയോടെ മരിക്കുകയായിരുന്നു. സംസ്‌ക്കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് ‘ കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷനില്‍ വെച്ച് നടക്കും. നിരഞ്ചന റോസ്, മനു എന്നിര്‍ സഹോദരങ്ങളാണ്.



