27 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu അങ്കണവാടികളിലേയ്ക്ക് അടുക്കള ഉപകരണങ്ങളും വേസ്റ്റ് ബിന്നും നല്‍കി

അങ്കണവാടികളിലേയ്ക്ക് അടുക്കള ഉപകരണങ്ങളും വേസ്റ്റ് ബിന്നും നല്‍കി

അങ്കണവാടികളിലേക്കാവശ്യമായ അടുക്കള ഉപകരണങ്ങളും വേസ്റ്റ് ബിന്നും നല്‍കി. കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ 26 അങ്കണവാടികള്‍ക്കാണ് വാര്‍ഷിക
പദ്ധതിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ ചിലവിട്ട് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ് രേഷ്മ ടീച്ചര്‍  വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ബബിത ഫിലോ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിന്റോ റെനി , ഷീജ സുഗതന്‍, മെമ്പര്‍മാരായ എം.എസ് മണികണ്ഠന്‍, സുധീര്‍, അസിസ്റ്റന്റ് സെക്രട്ടറി സുജ, ഐ.ഡി.ഡി.എസ് സൂപ്പര്‍ വൈസര്‍ പി.വി ശോഭ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!