27 C
Kunnamkulam
Monday, August 3, 2026
Home CCTV Desk ചാവക്കാട് ഉപജില്ലാ കലോത്സവം പുരോഗമിക്കുന്നു; ഒന്നാംസ്ഥാനത്ത് ശ്രീകൃഷ്ണ

ചാവക്കാട് ഉപജില്ലാ കലോത്സവം പുരോഗമിക്കുന്നു; ഒന്നാംസ്ഥാനത്ത് ശ്രീകൃഷ്ണ

ചാവക്കാട് ഉപജില്ല കലോത്സവത്തിന്റെ മൂന്നാം ദിനം മത്സരങ്ങള്‍ പുരോഗമിക്കുന്നു. ഇന്ന് ഒപ്പന, സംഘനൃത്തം, ദഫ് മുട്ട്, അറബനമുട്ട്, പരിചയമുട്ട് കളി, കോല്‍ക്കളി, തുടങ്ങിയ ഗ്ലാമര്‍ ഇനങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലാണ് മത്സരം നടക്കുന്നത്. പ്രധാന മത്സരങ്ങള്‍ നടക്കുന്ന വേദികള്‍ക്ക് മുന്നിലെല്ലാം നിറഞ്ഞ സദസ്സാണ് കാണാനാകുന്നത്. ശക്തമായ ചൂടിനെ അവഗണിച്ചും നിരവധി പേരാണ് കുട്ടികളുടെ കലാപ്രകടനങ്ങള്‍ ആസ്വദിക്കാനെത്തുന്നത്.

കലോത്സത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് ഒന്നാംസ്ഥാനത്ത്. മമ്മിയൂര്‍ എല്‍ ഫ് കോണ്‍വെന്റ് ഗേള്‍സ് എച്ച്എസ്എസ് രണ്ടാംസ്ഥാനത്തും വടക്കേക്കാട് ഐ.സി.എ ഇ.എച്ച്.എസ്.എസ് മൂന്നാംസ്ഥാനത്തുമുണ്ട്. അറബി കലോത്സവത്തില്‍ മണത്തല ഗവ. സ്‌കൂള്‍, ഐസിഎ, തൊഴിയൂര്‍ റഹ്മത്ത് സ്‌കൂളുകളും സംസ്‌കൃത കലോത്സത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ, ചിറ്റാട്ടുകര സെന്റ് സെബാസ്റ്റിയന്‍സ്, മമ്മിയൂര്‍ എല്‍എഫ് സ്‌കൂളുകളും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിലുണ്ട്.

ADVERTISEMENT
error: Content is protected !!