ഇന്ന് പുലര്‍ച്ചെ 1 മണിയോടെയാണ് പന്നിത്തടം സെന്ററില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാറും കുന്നംകുളത്ത് നിന്ന് വടക്കാഞ്ചേരിയിലേക്ക് പോകുകയായിരുന്ന താര്‍ ജീപ്പും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. താര്‍ ജീപ്പ് റോഡില്‍ മറിഞ്ഞു. പരിക്കേറ്റയാത്രക്കാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് സാരമുളളതല്ല.എരുമപ്പെട്ടി പോലീസും, പഴയന്നൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു



