ചാലിശ്ശേരി പെരുമണ്ണൂര്‍ പനക്കല്‍ ജെന്‍സന്റെ മകന്‍ 23 വയസ്സുള്ള ജിസണ്‍ നെയാണ് വെളളിയാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിസന്റെ മാതാപിതാക്കള്‍ നീലേശ്വരത്തുള്ള ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. അമ്മാമ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രാവിലെ വിളിച്ചപ്പോള്‍ എഴുന്നേല്‍ക്കാത്തതിനാല്‍ തൊട്ടു വീട്ടിലെ ബന്ധുകളെ അറിയിക്കുകയായിരുന്നു. ഉടന്‍ പെരുമ്പിലാവിലെ അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സഭവിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമ മരണകാരണം വ്യക്തമാകൂ. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിസന്‍. സിജിലിയാണ് മാതാവ്, ഡീക്കണ്‍ ജോഹാന്‍ സഹോദരനാണ്. ചാലിശേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.



