അഞ്ഞൂര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യേഴ്‌സ് പള്ളി പെരുന്നാളിന് കൊടിയേറി

അഞ്ഞൂര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യേഴ്‌സ് പള്ളി പെരുന്നാളിന് കൊടിയേറി.
വികാരി ഫാ.ഷോണ്‍സണ്‍ ആക്കമറ്റത്തില്‍ കൊടിയേറ്റം നിര്‍വ്വഹിച്ചു.
ഈ മാസം 14, 15, 16 തീയതികളിലായാണ് തിരുനാള്‍ ആഘോഷം. 14-ാ ംതിയ്യതി വെള്ളിയാഴ്ച വൈകീട്ട് ആറിന് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ നടക്കും. തുടര്‍ന്ന് ഇടവകദിന കലാപരിപാടികള്‍ ഉണ്ടാകും. ശനിയാഴ്ച കാലത്തു 6 30ന് കൂടുതുറക്കല്‍ ശുശ്രൂഷ നടക്കും. ഫാ.ബിനേഷ് മാങ്കൂട്ടത്തില്‍ കാര്‍മ്മികനാകും. കുര്‍ബാനക്ക് ശേഷം അമ്പുകള്‍ യൂണിറ്റുകളിലേക്ക് പുറപ്പെടും. ഉച്ചതിരിഞ്ഞ് ലദിഞ്ഞും, നോവന നേര്‍ച്ച വിതരണവും ഉണ്ടാകും. വൈകീട്ട് നിശ്ചയിക്കപ്പെട്ട സമയങ്ങള്‍ പാലിച്ച് യൂണിറ്റുകളുടെ നേതൃത്വത്തില്‍ അമ്പ്, വള എഴുന്നെള്ളിപ്പുകള്‍ പള്ളിയില്‍ സമാപിക്കും. രാത്രി 11 മണിക്ക് വര്‍ണ്ണമഴ ഉണ്ടാകും.

തിരുനാള്‍ ദിനമായി ഞായറാഴ്ച രാവിലെ 10:30ന് ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ.ഡോണ്‍ ഡൊമനിക് കാര്‍മ്മീകനാകും. ഫാ.ഫ്രാന്‍സിസ് മുട്ടത്ത് തിരുനാള്‍ സന്ദേശം നല്‍കും. ഫാ.ടോണി വാഴപ്പിള്ളി സഹകാര്‍മ്മികനാകും. ഭക്തിനിര്‍ഭരമായ പ്രദിക്ഷണം അങ്ങാടി കുരിശുപള്ളിയിലേക്ക് പോയി തിരിച്ചെത്തി കഴിഞ്ഞാല്‍ വെടിക്കെട്ട് ഉണ്ടാകും. വൈകീട്ട് 4ന് വിവിധ ദേശങ്ങളില്‍ നിന്നുള്ള ക്ലബുകളുടെ എഴുന്നള്ളിപ്പുകള്‍ ആരംഭിക്കും. വൈകീട്ട് 7 മണിക്ക് പള്ളി നടയില്‍ എഴുന്നെള്ളിപ്പുകള്‍ സമാപിക്കും. ആനകളോട് കൂടി കൂട്ടിയെഴുന്നെള്ളിപ്പും വെടിക്കെട്ടും, തുടര്‍ന്ന് ലക്ഷ്മണരേഖ എന്ന നാടകത്തിന്റെ അവതരണവും ഉണ്ടാകും.

ADVERTISEMENT