പെരിങ്ങോട് ചാലിശ്ശേരി റോഡില്‍ വൈദ്യുത പോസ്റ്റിലിടിച്ച കാര്‍ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് അപകടം. കുരിശ് പള്ളിക്ക് സമീപം വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. കാര്‍ യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പെരിങ്ങോട് ഭാഗത്ത് നിന്നും ചാലിശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.



