നാല് ദിവസങ്ങളില്‍ തീരദേശത്തെ ആവേശംകൊള്ളിച്ച ചാവക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനു തിരശീല വീണു. പോയിന്റ് പട്ടികയില്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ചഎസ്എസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തളളി മമ്മിയൂര്‍ എല്‍ എഫ് ഗേള്‍സ് എച്ചഎസ്എസ് ഓവറോള്‍ ചാമ്പ്യന്മാരായി.
നവംബര്‍ 4 മുതല്‍ 7 വരെയുള്ള ദിവസങ്ങളിലായി എടക്കഴിയൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ സ്‌കൂളിലെ വേദികളിലാണ് കലോത്സവം അരങ്ങേറിയത്.



